Skip to main content

Posts

Showing posts from October, 2013

നാന്തോസ്തി മമ ദിവ്യാനാം വിഭൂതീനാം

"ലോകത്തില്‍ എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസം ഉണ്ടാകണം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം."     ഇത് കേവലം ഒരു ഉട്ടോപ്പിയൻ സങ്കല്പം അല്ല. ഇല്ലാത്ത ഒരു സുവർണ കാലഘട്ടത്തെക്കുറിച്ചുള്ള ദിവാ സ്വപ്നവും അല്ല. മറിച്ച് സേവനത്തെ ജീവശ്വാസമായ് കരുതുന്ന അമ്മയുടെ മനോഹരമായ ദർശനമാണിത്. മഹാത്മാക്കളുടെ സങ്കല്പങ്ങൾ സത്യം തന്നെയായ് ഭവിക്കുന്നു എന്നത് കേവലം ഒരു തത്വമോ അതിശയോക്തിയോ അല്ല എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ദാരിദ്ര്യത്തിന്റെയും, രോഗത്തിന്റെയും, ദുരന്തങ്ങളുടെയും ഒക്കെ മുൻപിൽ പകച്ചു നിൽക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണലുമായ് മാറിയ മാതാ അമൃ താനന്ദമയി മഠം എന്ന മഹാവൃക്ഷം.       60 ആം ജന്മദിനവും അമ്മയുടെ ആ മഹത്തായ ദർശനത്തിൽ അധിഷ്ടിതമായിരുന്നു. ഭാരതത്തിന്റെ 101 ഗ്രാമങ്ങളിൽ സ്വാശ്രയത്വത്തിന്റെ ദീപം തെളിക്കാൻ, കേദാർ നാഥിലെ 50 ഗ്രാമങ്ങളെ പുനരുജ്ജീവിപ്പ...