Skip to main content

Posts

Showing posts from January, 2019

ഭേദചിന്തകൾ മറയുന്ന ശരണഘോഷം

മറ്റേത് ആധ്യാത്മിക വിഷയവും പോലെ ഭക്തിയും വൈയക്തികമായ ഒരു അനുഭൂതി വിശേഷമാണ്. എങ്കിലും ഒരുവൻ പരമപ്രേമത്തിന്റെ അനുഭൂതി നുകരുന്നതോടെ നിരവധിയാളുകൾ അവനിലേക്ക് ആകൃഷ്ടനാകുന്നു. അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു പൂവിടരുമ്പോൾ ശലഭങ്ങൾ സ്വാഭാവികമായും ആകൃഷ്ടമാകുന്നത് പോലെ!. പരാഭക്തനിൽ നിറഞ്ഞുകവിയുന്ന ആനന്ദത്തിന്റെ അല്പമാത്രമെങ്കിലും നുണയുന്ന ജീവന്മാർക്കെല്ലാം ആ പരാഭക്തിയെലേക്കുയരാൻ അദമ്യമായ ആഗ്രഹം ഉളവാകുന്നു. പരാഭക്തനിൽ ദൃഷ്ടമാകുന്ന സ്വാഭാവിക ഗുണവൈശിഷ്ട്യങ്ങളെല്ലാം, മറ്റുള്ളവർക്ക് സാധനാചര്യകളായി മാറുന്നു. അങ്ങനെ ഉത്തമമായ സാധനാചര്യകളനുഷ്ഠിയ്ക്കുന്ന ഒരു ജനസഞ്ചയം തന്നെ ഓരോ പരാഭക്തനും പിന്നിൽ ഉദയം ചെയ്യുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവയെല്ലാം ഇത്തരത്തിൽ സ്വാനുഭൂതി സമ്പന്നരായ മഹാത്മാക്കളിൽ നിന്നും, അവതാരപുരുഷന്മാരിൽ നിന്നും ഉദയം ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മുതലായവരുടെ ഭക്തിരസപ്രധാനമായ കൃതികളെയാണ് കേരളത്തിന്റെ തനത് ഭക്തിപ്രസ്ഥാനമായി പ്രായേണ കൽപ്പിച്ചു പോരുന്നത്. 'സ്വച്ഛന്ദം പനയോലമേല്...