ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം യവനപുരാണത്തിലൊരു പ്രൊക്രൂസ്റ്റസുണ്ട്; 'രസികനായൊരു' കൊള്ളക്കാരൻ! അയാൾ നഗരാതിർത്തിയിലെ കൊടുങ്കാട്ടിൽ പതുങ്ങിയിരിക്കും. വനമധ്യത്തിലെ ചെറുവഴിയിലൂടെ കടന്നുപോകുന്ന പാന്ഥരെ അക്രമിച്ചോ പ്രലോഭിപ്പിച്ചോ തന്റെ ഗുഹയിലെത്തിക്കും. അവിടെ പ്രൊക്രൂസ്റ്റസും സഹായികളും അതിഥിയെ മദ്യം നൽകി സത്കരിക്കും. മദ്യത്തിൽ ചേർത്ത മരുന്ന് ഫലം കണ്ടുതുടങ്ങുമ്പോൾ അതിഥി മയങ്ങി വീഴും. കൊള്ളക്കാരനും ചങ്ങാതിമാരും അയാളുടെ കയ്യിലുള്ളതെല്ലാം തട്ടിയെടുക്കും. തീർന്നില്ല, അതിനു ശേഷം തന്റെ കുപ്രസിദ്ധിയാർജ്ജിച്ച കട്ടിലിൽ പ്രൊക്രൂസ്റ്റസ് അതിഥിയെ കിടത്തി വരിഞ്ഞു കെട്ടും. ഇനിയാണ് പ്രൊക്രൂസ്റ്റസിന്റെ ക്രൂരവിനോദം, കട്ടിലിനേക്കാൾ നീളമുണ്ടയാൾക്കെങ്കിൽ, കട്ടിലിന്റെ അളവിൽ അതിഥിയെ മുറിച്ച് ചെറുതാക്കും. ആൾ കുറിയവനെങ്കിൽ ശരീരം അടിച്ചുപരത്തിയും, വലിച്ചു നീട്ടിയും കട്ടിലിനൊപ്പം വലുതാക്കും. ക്രൂരനായ പ്രൊക്രൂസ്റ്റസ് ഒടുവിൽ ഏഥൻസിലെ വീരനായകനായ തിസ്യൂസ് രാജകുമാരന്റെ വാളിനിരയായെന്നു പുരാവൃത്തം. പ്രൊക്രൂസ്റ്റസും തിസ്യൂസും,570–560 BCEലെ കൂജയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം വാസ്തവത്തിൽ പ്രൊക്രൂ...