Skip to main content

Posts

വരമരുളുന്ന വാഗ്ദേവതമാർ

ഇന്ന് വസന്തപഞ്ചമി. നാന്മുഖൻറെ മുഖകമലങ്ങളിൽ നിന്നും വാഗ്ദേവിയായ സരസ്വതീ ദേവി ആവിർഭാവം ചെയ്തത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലത്രേ. , കാമദേവന്റെ ജന്മദിനവും, വസന്തകാലാരംഭവുമൊക്കെയായ വസന്തപഞ്ചമി വിദ്യാദേവതയുടെ ഉപാസനയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ആത്മീയവും ഭൗതികവുമായ സകല അറിവുകളും ഈശ്വരീയമാണ് എന്ന് സനാതന സംസ്കൃതി ഉദ്ഘോഷിച്ചു. ആ ജ്ഞാനത്തെ സരസ്വതീ രൂപത്തിൽ ഋഷീശ്വരന്മാർ ദർശിച്ചു.നിർമ്മലമായ ശ്വേതാംബരം ധരിച്ച്, അക്ഷമാലയും, ഗ്രന്ഥവും വീണയും, കയ്യിലേന്തി, ശ്വേതപദ്മത്തിൽ ഉപവിഷ്ടയായി അവരുടെ ഹൃദയസരസുകളിൽ സരസ്വതീ ദേവി വാണരുളി. കാശ്മീരം മുതൽ കന്യാകുമാരി വരെ ജ്ഞാനദേവതയായ സരസ്വതിപൂജിയ്ക്കപ്പെടുന്നു. ബർമ്മയിൽ തുരത്തതി എന്നപേരിലും, ജപ്പാനിൽ ബൻസന്റൈൻ എന്നപേരിലും സരസ്വതീ ദേവി ആരാധിയ്ക്കപ്പെടുന്നു.ബാലി, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്നും സരസ്വതിദേവിയെ ആരാധിച്ചു പോരുന്നു. തുരത്തതി  ദേവി ബൻസന്റൈൻ ദേവി ജ്ഞാന ദേവതയുടെ ആരാധന പുരാതന കാലത്ത് ലോകം മുഴുവൻ വ്യാപിച്ചിരുന്നു. പുരാതന ഇറാനിലും, പേർഷ്യയിലുമൊക്കെ ജ്ഞാന ദേവതയെ 'ആരെദ്വി സൂര അനാഹിത' എന്നായിരുന്നു വിളിച്ച...

Goddess of Knowledge

Sanatana Dharma proclaims that all knowledge, whether spiritual and secular, is divine. The ancient Rishis visualized knowledge in the form of Goddess Saraswati. Wearing pure white, holding in Her hands an Aksha mala, a book and a veena, and seated on a white lotus, Saraswati revealed Herself to them in their hearts. Saraswati Devi is worshipped throughout India, from Kashmir to Kanyakumari. Goddess Benzaiten Goddess Thurathadi Outside India, Saraswati is worshipped as Thurathadi in Burma and Benzaiten in Japan. In Bali (Indonesia), Sri Lanka, Thailand and many other countries Saraswati is being venerated even today. In olden times, the worship of the deity of knowledge was widespread all over the world. In ancient Persia (Iran) and other regions the Goddess of Knowledge was called Aredvi Sura Anahita. The terms ‘Sura’ and ‘anahita’ are adjectives meaning, respectively, valour and purity. ‘Aredvi’ is supposed to have come from ‘aryadevi.’ Besides knowledge, Aredvi was ...

ധിയോ യോ ന: പ്രചോദയാത്

പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഓരോ ജനതയുടെയും സാമൂഹിക, ചരിത്ര പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതായി  നമുക് ക് കാണാം.  തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിക്കുന്ന പ്രാർത്ഥനാ ഗീതികൾ, അതാത് ജനതകളുടെ മനോഭാവത്തിൻറെ നേർസാക്ഷ്യങ്ങളാണ്.  സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവിനോട് ഋഷി പ്രാർത്ഥിച്ചത് തങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കണേ എന്നാണ്. ഋഷിയുടെ ഈ പ്രാർത്ഥന ഭാരതത്തിന്റെ സ്നാനഘട്ടങ്ങളിലും, തീർത്ഥസ്ഥലികളിലും മുഴങ്ങിക്കൊണ്ടേയിരുന്നു. ഗായത്രിയെന്ന് പുകൾപെറ്റ ആ പ്രാർത്ഥന  സഹസ്രാബ്ദങ്ങളിലൂടെ - തലമുറകളിലൂടെ യാത്രചെയ്തു.  ഗായത്രിയുടെ കേവലമായ വാച്യാർത്ഥം പോലും ഭാരതസംസ്കൃതിയുടെ അകക്കാമ്പിനെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നുണ്ട്. ബുദ്ധിയും വിവേകവുമൊക്കെയുള്ള ജനതയായിതത്തീരാനാണ് ഋഷിമാർ നമ്മെ എന്നും ഉദ്ബോധിപ്പിച്ചത്.  ഗീതോപദേശത്തിനൊടുവിൽ അർജ്ജുനനോട് രഹസ്യങ്ങളിൽ വച്ച് രഹസ്യമായ ശാസ്ത്രം നിനക്ക് ഞാൻ ഉപദേശിച്ചു എന്നരുളിയ ശേഷം ശ്രീ കൃഷ്ണ ഭഗവാൻ പിന്നെ പറയുന്നത് ഇതിനെ മുഴുവൻ വിമർശനാത്മകമായി അപഗ്രഥനം ചെയ്ത് ശരിയെന്ന് തോന്നുന്നത് ചെയ്തു കൊള്ളാനാണ്.  ഇത...

വിഷു: ഭാരതത്തിന്റെ തനത് പുതുവര്‍ഷം

ഐ ശ്വ ര്യപൂര്‍ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട് നാമെല്ലാം വിഷു കൊണ്ടാടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കണികണ്ടുണര്‍ന്നും, കൈനീട്ടം നല്‍കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാട് ഈ ആഘോഷത്തെ വരവേല്‍ക്കുന്നു. സൂര്യഭഗവാന്‍ തന്റെ ഉച്ചരാശിയായ മേഷരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി ആചരിച്ചു വരുന്നത്.വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു. പാരമ്പരാഗത കാലഗണന പ്രകാരം മേടം ഒന്നാം തീയതിയാണ് മേടവിഷു. സംഘകാല കൃതികളില്‍ പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഭാരതത്തിലെമ്പാടും ഈ ദിവസം വളരെ അധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. .  കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്‍ക്കുന്നു. കൈനീട്ടവും, വിഷുക്കോടിയും, വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു. മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച് ച് 21 വരെ ദിവസം നീണ്ടുനില്‍ക്കു...

അയ്യപ്പപന്റെ ബൗദ്ധപാരമ്പര്യം: മിത്തുകളും യാഥാര്‍ത്ഥ്യവും

പു രാവൃത്തങ്ങളും(Myths) ചരിത്രവും എപ്പോഴും ഊടും പാവും പോലെ പരസ്പരം കൂടിക്കലര്‍ന്നാണ് കാണപ്പെടുന്നത്. മിത്തുകള്‍ ഉള്‍ക്കൊള്ളാത്ത ചരിത്രമോ, ചരിത്രാംശം ഉള്‍ക്കൊള്ളാത്ത മിത്തുകളോ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ചരിത്രത്തെ നിഷ്പക്ഷമായി സമീപിയ്ക്കാന്‍ ശ്രമിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മിത്തുകള്‍ ഒരു വിഘാതമായി വര്‍ത്തിയ്ക്കുകയില്ല മറിച്ച് പലപ്പോഴും അവ ചരിത്രത്തെക്കുറിച്ച് സ്പഷ്ടമായി സംവദിക്കുന്ന ഒരു സഹായിയായി തീര്‍ന്നെന്നും വരാം. എന്നാല്‍ ചരിത്രപഠനത്തിനു ശക്തമായ വെല്ലുവിളിയായി നിലകൊള്ളുന്നത് നിക്ഷിപ്ത താത്പര്യത്തോടെയുള്ള കപടചരിത്ര രചനയാണ്. ഒരു ജനതയുടെ പാരമ്പര്യവിശ്വാസങ്ങളെയും അവരുടെ ചരിത്രത്തെയും വികലമാക്കി അവതരിപ്പിച്ച് ആ ജനതയുടെ സ്വത്വബോധത്തെ ഇല്ലായ്മ ചെയ്യുവാന്‍ പര്യാപ്തമായ ആയുധമായാണ് ഇത്തരം വികലചരിത്രരചന ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ അഥവാ ഹിന്ദുത്വത്തിന്റെ സ്വത്വത്തെ നിഷേധിക്കുവാനുള്ള ശ്രമം വളരെ ഏറെ കാലങ്ങളായി തുടര്‍ന്നു പോരുന്നതാണ്. ആര്യന്‍ അധിനിവേശ സിദ്ധാന്തവും , ശൈവവൈഷ്ണവ, ബൗദ്ധഹിന്ദു സംഘട്ടനസിദ്ധാന്തങ്ങളും ഒക്കെ ഇത്തരത...

റിപ്പബ്ലിക്ദിന ചിന്തകള്‍

ഈ ജനുവരി 26നു ഭാരതം അതിന്റെ 65ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏതൊരു രാഷ്ട്രവും എറ്റവും വിലമതിക്കുന്നത് അതിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയുമായിരിക്കും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമായ ഭരണഘടനയും , പരമാധികാരവും നിലവില്‍ വന്ന റിപ്പബ്ലിക് ദിനം ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമാണ്. ആയിരത്താണ്ടുകളുടെ അടിമത്തത്തില്‍ നിന്നും രാഷ്ട്രത്തെ മോചിപ്പിക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചവരുടെയും, സ്വാതന്ത്ര്യാനന്തരം ശിഥിലമായി പോകുമായിരുന്ന ചെറുരാജ്യങ്ങളെ വീണ്ടും കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെന്ന എറ്റവും വലിയ ജനാധിപത്യ സൃഷ്ടിക്കു നേതൃത്വം വഹിച്ചവരെയും രാജ്യം ഈ അവസരത്തില്‍ ആദരവോടെ സ്മരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യമാകുമ്പോള്‍ നിരവധി നാട്ടു രാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാഗങ്ങളെ മുഴുവന്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനെ പോലെയുള്ളവര്‍ അക്ഷീണം യത്‌നിക്കേണ്ടി വന്നു. ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടാതായിട്ടുണ്ടായിരുന്നു. ഭാഷ, ഭക്ഷണരീതി, വേഷം, ...

'ജാതിക്കുമ്മി' എന്ന ഉണർത്തു പാട്ട്

പണ്ഡിറ്റ്‌  കെ.പി  കറുപ്പൻ  കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒരാളാണ് പണ്ഡിറ്റ്‌ കറുപ്പൻ എന്നത് നിസ്തർക്കമാണ്. അതുപോലെ തന്നെ നാരായണ ഗുരുവിന്റെ ജാതി നിർണയം, ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം, എന്നിവയെപ്പോലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഉണർത്തു പാട്ടായ് മുഴങ്ങിയ കൃതിയായിരുന്നു ജാതിക്കുമ്മി. "തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ- യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!" എന്ന് 'ദുരവസ്ഥ'യിലൂടെ ആശാൻ ജാതിദുരിതത്തെ അവതരിപ്പിക്കുന്നതിനും ഒരു ദശാബ്ദം മുൻപ് പണ്ഡിറ്റ് കറുപ്പനാൽ വിരചിതമായ മഹത്തായ ഒരു കാവ്യശിൽപ്പമാണ് ജാതിക്കുമ്മി. അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും മുൻപ് തന്നെ വാമോഴിയായ് ജനഹൃദയം 'ജാതിക്കുമ്മി'യെ ഏറ്റു വാങ്ങി. ഭാഷയിലെ ലാളിത്യവും ആശയത്തിലെ ഗാംഭീര്യവും ഈ കൃതിക്ക് മിഴിവേകി. ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ കണ്ടുമുട്ടുന്ന പ്രസിദ്ധമായ കഥയെ ആണ് ജാതിക്കുമ്മിക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. "ബ്രഹ്മത്തിൽ ആർക്ക് ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാള...